മസാജ് സെന്‍ററില്‍ അനാശാസ്യം; അബുഹലീഫയിൽ 16 പ്രവാസികൾ അറസ്റ്റിൽ

  • 31/10/2022

കുവൈത്ത് സിറ്റി: അബൂ ഹാലിഫയിലെ മസാജ് സെന്‍ററില്‍ പെണ്‍വേഷം ധരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തിയ 16 പ്രവാസികള്‍ അറസ്റ്റില്‍. സംയുക്ത കമ്മിറ്റി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഉപഭോക്താക്കളില്‍ നിന്ന് നിശ്ചിത സമയത്തേക്ക് 20 ദിനാര്‍ വീതം ഈടാക്കി അനാശാസ്യ പ്രവര്‍ത്തനങ്ങളാണ് മസാജ് സെന്‍ററില്‍ നടന്നിരുന്നതെന്നാണ് കണ്ടെത്തല്‍.  രാജ്യത്തെ നിയമങ്ങളും പൊതു മര്യാദകളും ലംഘിച്ചുള്ള പ്രവര്‍ത്തനമാണ് മസാജ് സെന്‍ററിന്‍റെ മറവില്‍ ഇവര്‍ നടത്തിയിരുന്നത്. പിടിയിലായ പ്രവാസികളെ നാടുകടത്തുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News