ജോലിസ്ഥലത്തെ തർക്കം; ഡോക്ടറെ മര്‍ദിച്ച കേസില്‍ കുവൈത്തി ഡോക്ടര്‍ക്ക് രണ്ട് വര്‍ഷം കഠിന തടവ്

  • 31/10/2022

കുവൈത്ത് സിറ്റി: ജോലിസ്ഥലത്തെ തർക്കത്തെത്തുടർന്ന് മറ്റൊരു ഡോക്ടറെ ഓഫീസിൽ കയറി മർദിച്ച കേസില്‍ സർക്കാർ ആശുപത്രിയിലെ ഡോക്‌ടേഴ്‌സ് (കുവൈത്തി) വിഭാഗം മേധാവിയെ അപ്പീൽ കോടതി രണ്ട് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. തന്‍റെ കക്ഷിയെ ഓഫീസിലേക്ക് വിളിച്ച് വരുത്തുകയും വാക്കാല്‍ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അഭിഭാഷക ഹവ്വറ അല്‍ ഹബീബ് പറഞ്ഞു. പ്രതി പരാതി നല്‍കിയയാളെ മര്‍ദിക്കുന്നത് കണ്ടതായുള്ള രണ്ട് ഡോക്ടര്‍മാരുടെ മൊഴി കേസില്‍ നിര്‍ണായകമായി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News