വിമാനത്താവളത്തിന്‍റെ സുരക്ഷാ മാനദണ്ഡങ്ങള്‍; കുവൈത്തിന്‍റെ റാങ്കിംഗ് വളരെ മികച്ച നിലയില്‍

  • 31/10/2022

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്‍റെ ശതമാനം 77.45 കവിഞ്ഞു. ആഗോള ശരാശരിയായ 69.54 ശതമാനത്തേക്കാൾ കൂടുതലാണിത്. ഇന്‍റര്‍നാഷണല്‍ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ‌സി‌എ‌ഒ) ഏർപ്പെടുത്തിയ മാനദണ്ഡമനുസരിച്ചുള്ള ഈ വര്‍ഷത്തെ കണക്കുകളില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വളരെ മുന്നിലെത്തിയതെന്ന് അധികൃതര്‍ വിശദീകരിച്ചു. 

ഐസി‌എ‌ഒയുടെ സിവിൽ ഏവിയേഷൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നതില്‍ മിഡിൽ ഈസ്റ്റിന്‍റെ ശരാശരി ഏകദേശം 76 ആണ്. അതേസമയം അന്താരാഷ്ട്ര ശരാശരി 69.54 ശതമാനമാണെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ ഏവിയേഷൻ സേഫ്റ്റി, എയർ ട്രാൻസ്‌പോർട്ട് ആൻഡ് ഏവിയേഷൻ സെക്യൂരിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ദുയ്‌ജ് അൽ ഒതൈബി പറഞ്ഞു. കുവൈത്തിന്‍റെ റാങ്കിംഗ് വളരെ മികച്ച നിലയിലാണ്. അത്യാധുനിക സുരക്ഷാ സാങ്കേതിക വിദ്യകളോടുകൂടിയ ടെർമിനൽ രണ്ട് പൂര്‍ത്തിയാകുന്നതോടെ സുരക്ഷ കൂടുതല്‍ മെച്ചപ്പെട്ട നിലയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News