മയക്കുമരുന്നിനെതിരെ പോരാടാൻ കുവൈത്ത്; ചികിത്സക്കായി അന്താരാഷ്ട്ര കേന്ദ്രം ഒരുക്കും

  • 01/11/2022

കുവൈത്ത് സിറ്റി: മയക്കുമരുന്ന് എന്ന വിപത്തിനെതിരെ പോരാടാൻ കുവൈത്ത്. , ബോധവൽക്കരണം, നിയന്ത്രണം, ചികിത്സ എന്നിവയിലൂടെ മയക്കുമരുന്നിനെ പ്രതിരോധിക്കാൻ രാജ്യവ്യാപകമായി ക്യാമ്പയിൻ ആരംഭിക്കാൻ മന്ത്രിതല സമിതി തീരുമാനിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അപകടകരമായ നിലയിൽ മയക്കുമരുന്ന് എന്ന വിപത്ത് പടരുന്നതിനെ കുറിച്ച് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് നടത്തിയ സമഗ്രമായ പ്രെസന്റേഷൻ കൗൺസിൽ അവലോകനം ചെയ്തു.

മയക്കുമരുന്നിന് അടിമപ്പെട്ട് പോയവരുടെ ചികിത്സയ്ക്കായി സ്വകാര്യ ക്ലിനിക്കുകൾ സ്ഥാപിക്കുന്നതിനുള്ള സാഹചര്യങ്ങളെ കുറിച്ച് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. അന്താരാഷ്ട്ര തലത്തിൽ ലഭ്യമായ ഏറ്റവും മികച്ച നൂതന ചികിത്സാ രീതികൾ തന്നെ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, മന്ത്രാലയങ്ങളിലെയും അതോറിറ്റികളിലെയും ഒഴിവുകൾ വേഗത്തിൽ നികത്തേണ്ടതിന്റെ ആവശ്യകത യോഗം ഊന്നിപ്പറഞ്ഞു. ഒഴിവുകൾ നികത്താനുള്ള പേരുകൾ ഉടൻ അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News