കുവൈറ്റ് റെയിൽവേ; ഒരു മില്യൺ മൂല്യമുള്ള റെയിൽവേ ടെൻഡർ അനുമതിയായി

  • 01/11/2022

കുവൈത്ത് സിറ്റി: ഒരു മില്യൺ മൂല്യമുള്ള റെയിൽവേ ടെൻഡർ രേഖകളുടെ ആദ്യഘട്ടം തയ്യാറാക്കുന്നതിനുമുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാൻ അനുമതി. വിശദമായ പഠനത്തിനും ഡിസൈൻ ജോലികൾക്കുമായി പ്രോജക്ട് സമർപ്പിക്കുന്നതിന് പൊതുമരാമത്ത് മന്ത്രാലയത്തിലെ പ്രോക്യുയർമെന്റ് ​​കമ്മിറ്റി സമ്മതിച്ചതായി റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പബ്ലിക് അതോറിറ്റി വെളിപ്പെടുത്തി. 

2022-2023 സാമ്പത്തിക വർഷത്തേക്കുള്ള അതോറിറ്റിയുടെ കരട് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള എസ്റ്റിമേറ്റുകളുടെ പരിധിക്കുള്ളിൽ റെയിൽവേ ടെൻഡർ രേഖകളുടെ ആദ്യഘട്ടം പഠനം, പ്രാഥമിക രൂപരേഖ തയ്യാറാക്കൽ, എന്നിവ ആരംഭിക്കാൻ ധനമന്ത്രാലയം നേരത്തെ അനുമതി നൽകിയിരുന്നു. 

എന്നാൽ, പ്രസ്തുത സാമ്പത്തിക വർഷത്തേക്കുള്ള അതോറിറ്റിയുടെ ബജറ്റിനെ ബന്ധിപ്പിക്കുന്ന ഒരു നിയമം പുറപ്പെടുവിച്ചതിന് ശേഷമല്ലാതെ കരാർ നൽകുന്നതിനുള്ള നടപടികൾ നടക്കരുതെന്നാണ് ധനമന്ത്രാലയം വ്യവസ്ഥ ചെയ്തിരുന്നത്. പ്രോജക്ട് രേഖകൾ പൂർത്തിയാക്കുന്നതിന് കൺസൾട്ടിംഗ് ഓഫീസുകൾക്ക് മുന്നിൽ പഠനത്തിനും ഡിസൈൻ ജോലികൾക്കുമായി സെൻട്രൽ ടെൻഡർ ഏജൻസി ഉടൻ ഒരു ടെൻഡർ ആരംഭിക്കുമെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News