കുവൈത്തിൽ പ്രധാനപ്പെട്ട രണ്ട് മേഖലകൾ സ്വകാര്യവൽക്കരിക്കാനൊരുങ്ങുന്നു

  • 01/11/2022

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള ഫയൽ നടപ്പാക്കുന്നതിന്റെ അവസാന ഘട്ടത്തിൽ. തപാൽ മേഖലയും ഫൈബർ ശൃംഖലയും സ്വകാര്യവത്കരിക്കാനുള്ള പ്രവണതയാണ് സർക്കാരിനുള്ളതെന്ന് വൃത്തങ്ങൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട അതോറിറ്റികൾ പഠനം നടത്തിയിരുന്നു. ആവശ്യമായ സാങ്കേതിക വ്യവസ്ഥകൾ നിലവിൽ പൂർത്തീകരിച്ച് കൊണ്ടിരിക്കുകയാണ്. രണ്ട് മേഖലകളുടേയും സ്വകാര്യവൽക്കരണം സംബന്ധിച്ച് സമഗ്രമായ പഠനം പൂർത്തിയാകുന്ന മുറയ്ക്ക് ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മന്ത്രിസഭയ്ക്ക് ഫയൽ സമർപ്പിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News