കുവൈത്തിൽ 100,000ത്തോളം പേരിൽ സോറിയായിസ് ബാധിച്ചിട്ടുണ്ടെന്ന് അൽ ഒട്ടൈബി

  • 01/11/2022

കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും സാധാരണമായ രോഗങ്ങളിൽ ഒന്നാണ് സോറിയാസിസ് എന്ന് ജഹ്റ ആശുപത്രിയിലെ ഡെർമറ്റോളജി വിഭാ​ഗം തലവൻ മുഹമ്മദ് അൽ ഒട്ടൈബി. രാജ്യത്ത് 100,000ത്തോളം പേരിൽ സോറിയായിസ് ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. ആഗോളതലത്തിൽ ഒന്ന്  മുതൽ നാല് ശതമാനം വരെയാണ് സോറിയാസിസ് ബാധിച്ചവരുടെ കണക്ക്. അറബ് രാജ്യങ്ങളിൽ ഇത് മൂന്ന് മുതൽ നാല് ശതമാനം വരെയാണ്. ശരീരത്തിൽ ചുവന്ന പാടുകളുടെ രൂപത്തിലാണ് ഇത് പ്രത്യക്ഷപ്പെടുന്നത്.

സോറിയാസിസ് ശരീരത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കാം. കൈമുട്ടുകൾ, കാൽമുട്ടുകൾ, തലയോട്ടി, വിരൽ നഖങ്ങൾ, പാദങ്ങളുടെ തു‌ടങ്ങിയ ഭാ​ഗങ്ങളിലെല്ലാം ബാധിക്കാറുണ്ട്. ആരോ​ഗ്യ മന്ത്രാലയത്തിന്റെ എല്ലാ ഡെർമറ്റോളജി വിഭാ​ഗങ്ങളിലും സോറിയാസിസിനുള്ള ചികിത്സ ലഭ്യമാണ്. ശരീരത്തിൽ അതിന്റെ വ്യാപനത്തിന്റെ ശതമാനം 30 ശതമാനം കവിയുകയാണെങ്കിലും കൂടുതൽ വിദ​ഗ്ധ ചികിത്സ നൽകണം. ലോക സോറിയാസിസ് ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News