മയക്കുമരുന്നിനെതിരെ രാജ്യവ്യാപക ക്യാമ്പയിൻ ആരംഭിക്കാൻ തീരുമാനവുമായി കുവൈറ്റ് മന്ത്രിസഭ

  • 01/11/2022

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ നിർദേശപ്രകാരം രാജ്യവ്യാപകമായി ലഹരി വിരുദ്ധ ക്യാമ്പയിൻ ആരംഭിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. തിങ്കളാഴ്ച സെയ്ഫ് പാലസിൽ ചേർന്ന മന്ത്രിസഭയുടെ പ്രതിവാര യോഗത്തിലാണ് തീരുമാനം എടുത്തതെന്ന് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ബറാക്ക് അൽ ഷീതൻ പ്രസ്താവനയിൽ പറഞ്ഞു. പ്രാദേശികവും അന്തർദേശീയവുമായ വിദഗ്ധരുടെ സഹായത്തോടെ പൊതുജനങ്ങളെ ബോധവൽക്കരിക്കുക, മയക്കുമരുന്നിനെതിരെ പോരാടുക, മയക്കുമരുന്ന് പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നിവ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികകാര്യങ്ങൾ, കമ്മ്യൂണിറ്റി വികസനം, ഔഖാഫ്, ഇസ്‌ലാമികകാര്യങ്ങൾ, ഇൻഫർമേഷൻ തുടങ്ങിയ മന്ത്രാലയങ്ങളും മറ്റ് നിരവധി സർക്കാർ ഏജൻസികളും ഇതിൽ പങ്കാളികളാകും. ഏറ്റവും മികച്ചതും അത്യാധുനികവുമായ ചികിത്സാ രീതികൾ ഉപയോഗിക്കുന്ന മയക്കുമരുന്ന് പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള പദ്ധികൾ രൂപീകരിക്കാൻ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും മന്ത്രി അൽ ഷീതൻ  അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News