ലൈസൻസ് ഇല്ലാതെ ചികിത്സ; കുവൈത്തിൽ ഡോക്ടർമാർ അറസ്റ്റിൽ

  • 01/11/2022

കുവൈത്ത് സിറ്റി: റെസിഡൻസി നിയമം ലംഘിക്കുന്നവരെയും അനധികൃത തൊഴിലിൽ ഏർപ്പെടുന്നവരെയും പിടികൂടുന്നതിനായി പരിശോധന നടത്തി സംയുക്ത കമ്മിറ്റി. മാൻപവർ അതോറിറ്റിയുടെ നേതൃത്വത്തിൽ ആരോ​ഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ ഡ്ര​ഗ്സ് ഇൻസ്പെക്ഷൻ വിഭാ​ഗം അടങ്ങുന്ന സംയുക്ത കമ്മിറ്റിയാണ് ക്യാപിറ്റൽ ​ഗവർണറേറ്റിലെ ചികിത്സാ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. ആരോ​ഗ്യ മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാതെ ചികിത്സ നൽകിയിരുന്ന ഡോക്ടർമാരെ പിടികൂടിയതായി അധികൃതർ അറിയിച്ചു.

ഇവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രാവിലെയും വൈകുന്നേരവും കൃത്യമായി പരിശോധനകൾ നടത്തുന്ന  ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റിനെ മാൻപവർ അതോറിറ്റി പ്രശംസിച്ചു. തൊഴിൽ വിപണിയെയും ബൾക്ക് തൊഴിലാളികളും നിയന്ത്രിക്കാൻ ലേബർ ഫോഴ്സ് ഇൻസ്പെക്ടർമാർ കഠിനമായ പരിശ്രമങ്ങളാണ് നടത്തുന്നതെന്നും അതോറിറ്റി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News