അൽ-ബിദ മുതൽ ഫൈലാക്ക ദ്വീപ്‌വരെ; കയാക്കിൽ 27 കിലോമീറ്റർ സഞ്ചരിച്ച് കുവൈത്തി യുവതികൾ

  • 01/11/2022

കുവൈത്ത് സിറ്റി: സമുദ്ര പരിസ്ഥിതി സംരക്ഷിക്കണമെന്ന ആശയം പ്രചരിപ്പിച്ച് കൊണ്ട് കയാക്കിം​ഗ് ചലഞ്ച് വിജയിപ്പിച്ച് നാല് കുവൈത്തി വനിതകൾ. അൽ-ബിദ ഏരിയയിലെ ബീച്ചിൽ നിന്ന് ഫൈലാക്ക ദ്വീപിലേക്കുള്ള ദൂരമാണ് അവർ കയാക്കിൽ താണ്ടിയത്. കയാക്ക് ഫോർ കുവൈത്ത് ടീമും ഗൾഫ് കയാക് അക്കാദമിയും ചേർന്നുള്ള പ്രവർത്തനത്തിൽ നാല്  യുവതികൾ അടങ്ങുന്ന ആദ്യ വനിതാ ടീമാണ് കഴിഞ്ഞ വെള്ളിയാഴ്ച അൽ ബിദ തീരത്ത് നിന്ന് ഫൈലാക്ക ദ്വീപിലെ മറീനയിലേക്ക് തുഴഞ്ഞ് എത്തുന്നതിൽ വിജയം നേടിയത്.

അൻഫൽ ഈസ അൽ റദ്‌വാൻ, കൗതർ ദഷ്തി, ഗാനിമ അൽ ഖുദ്‌മാനി എന്നിവരടങ്ങുന്ന സംഘമാണ് 27 കിലോമീറ്റർ ദൂരം കയാക്കിം​ഗ് നടത്തിയത്. ദന അൽ മുഖിമി മൊത്തം ദൂരത്തിന്റെ 17 കിലോമീറ്റർ പിന്നിട്ടപ്പോൾ ഒരു എമർജൻസി സാഹചര്യം വന്നത് മൂലം കയാക്കിം​ഗ് നിർത്തേണ്ടി വന്നിരുന്നു. എന്നാൽ, ദൂരത്തിന്റെ കാര്യത്തിൽ ദനയുടെ മികച്ച പ്രകടനം തന്നെയാണ് രേഖപ്പെടുത്തിയത്. രാവിലെ 6:15 ന് ആരംഭിച്ച യാത്ര ഉച്ചയ്ക്ക് 11:30 നാണ് മറീന അൽ ജസീറയിൽ അവസാനിച്ചത്. കുവൈത്തി യുവതികൾക്ക് ഏകദേശം 5 മണിക്കൂറും 15 മിനിറ്റും കൊണ്ട് ദൂരം താണ്ടാൻ കഴിഞ്ഞുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News