സാങ്കേതിക തകരാർ; കുവൈറ്റ് - കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സ് തിരിച്ചിറക്കി

  • 01/11/2022

കുവൈറ്റ് സിറ്റി : കുവൈത്തില്‍ നിന്നും  കോഴിക്കൊടെക്കുള്ള  എയർ ഇന്ത്യ എക്സ്പ്രസ്സ് സാങ്കേതിക തകരാറിനെത്തുടർന്ന് അടിയന്തിരമായി കുവൈത്തിൽ തിരിച്ചിറക്കി. ഉച്ചക്ക് 1.20 നു പുറപ്പെട്ട  IX 394 ബോയിംഗ് 738 വിമാനം പറന്നുയര്‍ന്ന് ഒരുമണിക്കൂറിന്‌ ശേഷമാണ് കുവൈത്തിൽ തിരിച്ചിരിക്കിയത്. നൂറിലധികം യാത്രക്കാരാണ് വീമാനത്തിലുണ്ടായിരുന്നത്, യാത്രക്കാരെ  താൽക്കാലികമായി ഹോട്ടലിലേക്ക് മാറ്റി . തകരാർ പരിഹരിക്കുകയോ മറ്റൊരു വിമാനം തയ്യാറാക്കുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചതായി യാത്രക്കാർ അറിയിച്ചു.    

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News