അവിദഗ്ധ പ്രവാസികൾ കുവൈത്തിൽ വ്യാപിക്കുന്നു; മുന്നറിയിപ്പുമായി ഓഡിറ്റ് ബ്യൂറോ റിപ്പോർട്ട്

  • 02/11/2022

കുവൈത്ത് സിറ്റി: അവിദഗ്ധ പ്രവാസി തൊഴിലാളികൾ കുവൈത്തിൽ വ്യാപിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി റിപ്പോർട്ട്. 2021- 22 വർഷത്തേക്കുള്ള ഓഡിറ്റ് ബ്യൂറോയുടെ റിപ്പോർട്ടിൽ രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, ദേശീയ സുരക്ഷ എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നമാണിതെന്നാണ് പരാമർശിക്കുന്നത്. പ്രവാസി തൊഴിലാളികളെയും ഇത് ബാധിക്കുന്നുണ്ടെന്നുള്ള കാര്യവും റിപ്പോർട്ടിൽ ഒഴിവാക്കിയിട്ടില്ല. ഓഡിറ്റ് ബ്യൂറോയുടെ പൗരന്മാർക്കുള്ള റിപ്പോർട്ടിന്റെ നാലാം പതിപ്പ് 'ജീവിതം അതിന്റെ സ്വഭാവത്തിലേക്ക് മടങ്ങി' എന്ന തലക്കെട്ടിലാണ് പുറത്ത് വന്നിരിക്കുന്നത്.

രാജ്യവും പ്രവാസി തൊഴിലാളികളും അനുഭവിക്കുന്ന പ്രതികൂല ഫലങ്ങൾ വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. മനുഷ്യാവകാശങ്ങൾ അംഗീകരിക്കുകയും അത് ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ഒരു രാജ്യമായി കുവൈത്ത് നിലനിൽക്കുമെന്ന പ്രതീക്ഷയിൽ ബ്യൂറോ അതിന്റെ റിപ്പോർട്ടിൽ നിരീക്ഷണങ്ങൾ നടത്തുകയും പ്രത്യാഘാതങ്ങൾ പ്രവചിക്കുകയും ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള സുപ്രധാന പരിഹാരങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തിട്ടുണ്ട്.

കുവൈറ്റിലെ എല്ലാ താമസക്കാരെയും ഉൾപ്പെടുത്തിയുള്ള സാമ്പത്തിക വികസനം ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന സുസ്ഥിര വികസന തന്ത്രത്തിന്റെ എട്ടാമത്തെ ലക്ഷ്യത്തിലേക്കാണ് ഓഡിറ്റ് ബ്യൂറോയുടെ റിപ്പോർട്ട്. ഈ ലക്ഷ്യം പാലിക്കപ്പെടുന്നില്ലെന്ന് ബ്യൂറോ കാണുന്നു. ഈ സാഹചര്യത്തിൽ തന്നെ സുപ്രധാനമായ നാല് നിരീ​ക്ഷണങ്ങളും റിപ്പോർട്ടിൽ ഓഡിറ്റ് ബ്യൂറോ നടത്തിയിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇



Related News