ഹരിത കുവൈറ്റ് ; 2000 സിദ്രകൾ നട്ടുപിടിപ്പിക്കുന്നതിനുള്ള ക്യാമ്പയിനുമായി പബ്ലിക് അതോറിറ്റി ഫോർ യൂത്ത്

  • 02/11/2022

കുവൈത്ത് സിറ്റി: അൽ അരിഫ്ജാൻ ഏരിയയിലെ സിദ്ർ റിസർവിൽ 2000 സിദ്രകൾ നട്ടുപിടിപ്പിക്കുന്നതിനുള്ള ക്യാമ്പയിനുമായി പബ്ലിക് അതോറിറ്റി ഫോർ യൂത്ത്. ഫോര്‍ എ ഗ്രീന്‍ കുവൈത്ത് എന്ന മുദ്രാവാക്യം ഉയര്‍ത്തി 36 വോളന്‍റിയര്‍മാരുടെ പങ്കാളിത്തത്തോടെയാണ് ആക്ടിവിസ്റ്റ് ഉബൈദ് അൽ ഷമ്രിയുടെ സഹകരണത്തോടെ ക്യാമ്പയിന്‍ നടത്തുന്നത്. പുതിയ കുവൈത്ത് 2035 എന്ന വിഷന്‍ സാക്ഷാത്കരിക്കുന്നതിനും രാജ്യം പുനർനിർമ്മിക്കുന്നതിലും യുവാക്കളെ ഉൾപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ പങ്കാളിത്തം ഉറപ്പാക്കുന്നതെന്ന് അതോറിറ്റി വക്താവ് അസ്സര്‍ അല്‍ അന്‍സാരി പറഞ്ഞു.

സർക്കാർ, സർക്കാരിതര ഏജൻസികളുമായും യുവ സമൂഹത്തിനായി പ്രവര്‍ത്തിക്കുന്നതിന് പൊതു താൽപ്പര്യമുള്ള അസോസിയേഷനുകളുമായും അതോറിറ്റി എപ്പോഴും സഹരിക്കുന്നുണ്ട്. യുവാക്കളുടെ ഊർജം ഉൾക്കൊള്ളുന്നതിനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും ഒഴിവു സമയം അവർക്കും സമൂഹത്തിനും വേണ്ടി ചെലവഴിക്കുന്നതിനും വേണ്ടിയാണ് അതോറിറ്റി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News