ഇന്ത്യയില്‍ 26 ലക്ഷത്തിലധികം വാട്ട്സ്ആപ്പ് അകൗണ്ടുകൾ നിരോധിച്ചു, നിരോധനം പരാതിയുടെ അടിസ്ഥാനത്തിൽ

  • 02/11/2022

ടി നിയമങ്ങള്‍, 2021 അനുസരിച്ച്‌ സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യയില്‍ 26 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചതായി മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് ചൊവ്വാഴ്ച അറിയിച്ചു. രാജ്യത്ത് ഏകദേശം 500 ദശലക്ഷം ഉപയോക്താക്കളുള്ള വാട്ട്സാപ്പിന് സെപ്റ്റംബറില്‍ 666 പരാതികളാണ് ലഭിച്ചത്. ഇതില്‍ 23 കേസില്‍ നടപടി സ്വീകരിക്കുകയും ചെയ്തു. രാജ്യത്ത് ഏകദേശം 50 കോടി ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്.

സെപ്റ്റംബറില്‍ വാട്സാപ് നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതലാണ് കണക്കുകളില്‍ പറയുന്നു. 23 ലക്ഷത്തിലധികം വാട്സാപ്പ് അക്കൗണ്ടുകളാണ് ഓഗസ്റ്റില്‍ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത്. നിലവില്‍ പുതുക്കിയ ഐടി നിയമങ്ങള്‍ പ്രകാരം, 50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പ്രതിമാസ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കണം. കമ്ബനിയുടെ നയങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ലംഘിക്കുന്ന അക്കൗണ്ടുകള്‍ നിരോധിക്കുമെന്ന് നേരത്തേ തന്നെ വാട്സാപ്പ് വ്യക്തമാക്കിയിരുന്നു.

വ്യാജ വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്നതിനും സ്ഥിരീകരിക്കാത്ത സന്ദേശം ഒന്നിലധികം കോണ്‍ടാക്‌റ്റുകളിലേക്ക് ഫോര്‍വേഡ് ചെയ്യുന്നതിനും ഒരു ഉപയോക്താവ് വാട്സാപ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ആ അക്കൗണ്ടുകള്‍ നിരോധിക്കും. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ജൂലൈയില്‍ 23 ലക്ഷവും ജൂണില്‍ 22.1 ലക്ഷവും അക്കൗണ്ടുകള്‍ നീക്കം ചെയ്തിരുന്നു. മാര്‍ച്ചില്‍ 18 ലക്ഷവും ഏപ്രിലില്‍ 16.66 ലക്ഷവും മേയില്‍ 19 ലക്ഷവും അക്കൗണ്ടുകളാണ് വാട്സാപ്പ് നിരോധിച്ചത്.

Related News