2871 ട്രാഫിക്ക് നിയമലംഘനങ്ങൾ; 70 മയക്കുമരുന്ന് കേസുകൾ; കർശന നടപടികളുമായി കുവൈറ്റ് പൊതുസുരക്ഷ വിഭാ​ഗം

  • 02/11/2022

കുവൈത്ത് സിറ്റി: രാജ്യത്തെ ആറ് ​ഗവർണറേറ്റുകളിലും കർശനമായ പരിശോധനകൾ തുടർന്ന് പൊതു സുരക്ഷാ വിഭാ​ഗം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിലേക്ക് സേഫ്റ്റി ഫോണിലേക്ക് 2242 കോളുകളാണ് ഒരാഴ്ചക്കിടെ എത്തിയത്. അതിൽ 787 എണ്ണത്തിൽ മാനുഷിക സഹായം നൽകി. വിവിധ പ്രദേശങ്ങളിലായി 644 സുരക്ഷാ പോയിന്റുകൾ സ്ഥാപിച്ചുള്ള പരിശോധനയിൽ വാണ്ടഡ് ലിസ്റ്റിൽ ഉണ്ടായിരുന്ന പത്ത് പേർ അറസ്റ്റിലായി. റെസിഡൻസി തൊഴിൽ നിയമങ്ങൾ ലംഘിച്ച 77 പേരാണ് പിടിയിലായത്.

ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട 59 പ്രവാസികളും ആവശ്യമായ തിരിച്ചറിയൽ രേഖകൾ കൈവശം ഇല്ലാതിരുന്ന 199 പേരെയും പിടികൂടാൻ സാധിച്ചു. 70 മയക്കുമരുന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇവ നാർക്കോട്ടിക്സ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷനിലേക്ക് റിപ്പോർട്ട് ചെയ്തു. പ്രാദേശികമായി മദ്യം നിർമ്മിച്ചിരുന്ന മൂന്ന് ഫാക്ടറികളും പൂട്ടിച്ചു. ആകെ 2871 ട്രാഫിക്ക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 37 വാഹനങ്ങൾ റിസർവേഷൻ ​ഗ്യാരേജിലേക്ക് മാറ്റി. 1014 വാഹനാപകടങ്ങളിൽ ഇടപെട്ടുവെന്നും അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News