തൊഴിൽ വിപണിയിലേക്ക് പുതുതായി വരുന്ന ബിരുദധാരികളുടെ ചെലവ് കുവൈറ്റ് സർക്കാരിന് താങ്ങാൻ കഴിയില്ലെന്ന് റിപ്പോർട്ട്

  • 02/11/2022



കുവൈത്ത് സിറ്റി: തൊഴിൽ വിപണിയിലേക്ക് പുതുതായി വരുന്ന ബിരുദധാരികളുടെ ചെലവ് സർക്കാരിന് താങ്ങാൻ കഴിയില്ലെന്ന് റിപ്പോർട്ട്. സർക്കാർ ജോലി തേടി ലക്ഷക്കണക്കിന് പുതിയ ഉദ്യോ​ഗാർത്ഥികളാണ് കാത്തിരിര്രുന്നത്. വർഷങ്ങളായി രാജ്യത്ത് ഈ വിഷയം ചർച്ച ചെയ്യപ്പെടുന്നതുമാണ്. അടുത്ത 15 വർഷത്തിനുള്ളിൽ 500,000 പുതിയ ബിരുദധാരികളുടെ ചെലവ് സർക്കാർ വഹിക്കാനുള്ള സാധ്യതയെക്കുറിച്ച് അടുത്തിടെ ദേശീയ അസംബ്ലിയിൽ വെളിപ്പെടുത്തിയ കാര്യവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2008-2009 വർഷത്തെ ഫൈനൽ അക്കൗണ്ടിലെ സർക്കാർ ശമ്പളം 3.04 ബില്യൺ ദിനാറിന് തുല്യമായിരുന്നു. 2020-2021ലെ ഫൈനൽ അക്കൗണ്ടിലെ സർക്കാർ ശമ്പളത്തിന്റെ 7.45 ബില്യൺ ദിനാറായി വർധിച്ചു. സർക്കാർ ഇപ്പോഴും ശമ്പളം നൽകിക്കൊണ്ടിരിക്കുകയാണ്. കുവൈത്തിന്റെ വിമോചനത്തിനു ശേഷമുള്ള ഏറ്റവും മികച്ച സാമ്പത്തിക അവസ്ഥയിലാണ് ഇപ്പോൾ രാജ്യം. അധിനിവേശത്തിന്റെ അനന്തരഫലങ്ങൾക്കിടയിലും 700 ബില്യുമായി അറബ് ലോകത്തെ ഏറ്റവും വലിയ കരുതൽ ശേഖരമുള്ള രാജ്യമാണ്. 

ആഗോള പണപ്പെരുപ്പവും റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം കാരണം എണ്ണ വരുമാനം നമ്മുടെ ചെലവിനേക്കാൾ കൂടുതലാണ്. എന്നാൽ, ശമ്പളവും മറ്റുള്ള ഇനങ്ങളും സമ​ഗ്രമായി നോക്കുകയാണെങ്കിൽ, 2020- 2021 ലെ പോലെ 11.86 ബില്യൺ ദിനാർ കണ്ടെത്തേണ്ടി വരുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിലെ അവസ്ഥയിൽ 15 വർഷത്തിനുള്ളിൽ അത് ഇരട്ടിയാകുമെന്നുള്ള മുന്നറിയിപ്പും റിപ്പോർട്ട് തരുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News