കുവൈത്തിലെ എംബസികളിൽ ഗാര്‍ഹിക തൊഴിലാളികള്‍ തിങ്ങിക്കൂടുന്ന അവസ്ഥ; പ്രതിസന്ധി

  • 03/11/2022

കുവൈത്ത് സിറ്റി: രാജ്യത്തുള്ള വിവിധ രാജ്യങ്ങളുടെ എംബസികളില്‍ ഗാര്‍ഹിക തൊഴിലാളികളുടെ തിരക്ക് കൂടുന്ന പ്രതിഭാസത്തിലേക്കുള്ള തിരിച്ചുവരവിന് കുവൈത്ത് വീണ്ടും സാക്ഷ്യ വഹിക്കുകയാണെന്ന് ഡൊമസ്റ്റിക്ക് ലേബര്‍ അഫയേഴ്സ് വിദഗ്ധന്‍ ബാസ്സം അല്‍ ഷമ്മാരി. കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളികളെ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നിന്‍റെ എംബസി വസതി സ്ത്രീ തൊഴിലാളികളാൽ നിറഞ്ഞിരിക്കുന്ന അവസ്ഥയാണ്. 

ഒളിച്ചോടിയതായി  തൊഴിലുടമകൾ റിപ്പോര്‍ട്ടുകള്‍ രജിസ്റ്റര്‍ ചെയ്തവരോ അല്ലെങ്കില്‍ സ്പോണ്‍സര്‍മാരുമായുള്ള തര്‍ക്കം, തൊഴില്‍ തര്‍ക്കം തുടങ്ങിയ വിഷയങ്ങളാണ് കാരണങ്ങള്‍. ഈ പ്രതിസന്ധി വീണ്ടും രൂക്ഷമാകാൻ കാരണം അതോറിറ്റിയിലെ മാൻപവർ പ്രൊട്ടക്ഷൻ സെക്‌ടറിന്റെ ലേബർ അക്കോമഡേഷൻ സെന്‍ററിനെ ഏൽപ്പിച്ച റോളിലെ പ്രശ്നങ്ങളാണ്. സ്ത്രീ തൊഴിലാളികളും അവരുടെ തൊഴിലുടമകളും തമ്മിൽ ഉണ്ടായേക്കാവുന്ന തർക്കങ്ങൾ വേഗത്തിൽ തടയുന്നതിന് വേണ്ടിയായിരുന്നു ഇത്. 

അഞ്ചില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളുമായി തര്‍ക്കം നിലനില്‍ക്കുന്ന  പ്രാദേശിക റിക്രൂട്ട്‌മെന്റ് കമ്പനിയുടെയോ ഓഫീസിന്‍റോയോ ഇടപാടുകള്‍ അംഗീകരിക്കരുതെന്ന് ആവശ്യപ്പെടുന്ന സർക്കുലറുകൾ പുറപ്പെടുവിക്കാൻ ചില എംബസികളെ ഇത് പ്രേരിപ്പിച്ചു. തൊഴിൽ തർക്കങ്ങൾ വർധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷിതരല്ലെന്ന് തോന്നല്‍ ഉണ്ടാവുന്നതിനാല്‍ പുതിയ സ്ത്രീ തൊഴിലാളികൾ വരാൻ വിമുഖത കാണിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ട.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News