സന്ദര്‍ശകരെ സ്വീകരിക്കാന്‍ കുവൈത്തിലെ ജഹ്റ റിസര്‍വ് ഒരുങ്ങി

  • 03/11/2022

കുവൈത്ത് സിറ്റി: ശീതകാലത്തിലേക്ക് രാജ്യം പ്രവേശിക്കുന്നതോടെ പ്രകൃതിയെ കൂടുതല്‍ അടുത്തറിയാനും ആസ്വദിക്കാനുമുള്ള യാത്രകളുടെ സീസണും ആരംഭം കുറിക്കും. കുവൈത്തിലേക്ക് ഒടുവിൽ എത്തിയ ജൈവവൈവിധ്യത്തെയും ദേശാടന പക്ഷികളെയും കാണാൻ ആഗ്രഹിക്കുന്ന പൊതുജനങ്ങളെ ജഹ്‌റ റിസർവ് നാളെ (വെള്ളിയാഴ്ച) മുതല്‍ സ്വീകരിക്കാൻ തുടങ്ങും. പൗരന്മാർക്കും താമസക്കാർക്കും റിസർവിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള മികച്ച അവസരമാണ് ഒരുക്കിയിട്ടുള്ളതെന്ന് പരിസ്ഥിതി പൊതു അതോറിറ്റി പബ്ലിക്ക് റിലേഷന്‍സ് വിഭാഗം ഡയറക്ടര്‍ ഷെയ്ഖ അല്‍ ഇബ്രാഹിം പറഞ്ഞു. 

മുന്‍ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ഒരു മാസം മുമ്പേയാണ് ഇത്തവണ റിസര്‍വ് തുറക്കുന്നത്. ഈ വർഷം റിസർവില്‍ കൂടുതൽ കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്. സന്ദർശകര്‍ക്ക് പ്രകൃതിയെ ആസ്വദിക്കാനും ജൈവവൈവിധ്യവും സൗന്ദര്യവും കാണാനും അവസരമൊരുക്കുന്നു. റിസർവിനുള്ളിൽ സേവനങ്ങൾ നൽകുന്ന ചെറുതും ഇടത്തരവുമായ പ്രോജക്ടുകളുണ്ട്. ഇത്തരത്തിലുള്ള 100ല്‍ അധികം പ്രോജക്ടുകളാണ് ഉള്ളത്. അൽ-ജഹ്‌റ നേച്ചർ റിസർവ് കുവൈത്തിലെ വിശിഷ്ട പരിസ്ഥിതി മേഖലകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News