കുവൈത്തിൽ ഇന്ന് പൊടിക്കാറ്റിനും മഴക്കും സാധ്യത; ശ്വാസകോശ അസുഖങ്ങലുള്ളവർ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം

  • 03/11/2022

കുവൈറ്റ് സിറ്റി : കുവൈത്തിൽ ഇന്ന് കാലാവസ്ഥ അസ്ഥിരവും ഭാഗികമായി മേഘാവൃതവുമായിരിക്കും, പകൽ സമയത്ത് നേരിയതോ മിതമായതോ ആയ വടക്കുകിഴക്കൻ മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 15-50 കിലോമീറ്റർ ഇടവിട്ട് സജീവമാകുമെന്നും പൊടിപടലങ്ങൾ ഉണ്ടാകാനും ഇടയ്ക്കിടെ ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നു. 

പ്രതീക്ഷിക്കുന്ന കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

അതോടൊപ്പം  ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി പരിസ്ഥിതി പബ്ലിക് അതോറിറ്റി. കുട്ടികളും പ്രായമായവരും ദീർഘനേരം പുറത്തിറങ്ങുന്നത് ഒഴിവാക്കാനും ഔട്ട്‍ഡോര്‍ ആക്ടിവിറ്റികള്‍ കഴിയുന്നത്ര പരിമിതപ്പെടുത്താനും അതോറിറ്റി ആവശ്യപ്പെട്ടു. വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്നതിനാല്‍ പകല്‍ നേരത്ത് പ്രത്യേക സമയങ്ങളിൽ പൊടിപടലങ്ങൾ ഉയരാന്‍ സാധ്യതയുണ്ടെന്നുള്ള കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് അതോറിറ്റി നിര്‍ദേശം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News