കുവൈത്ത് ആരോ​ഗ്യ സംവിധാനത്തിന്റെ പുരോ​ഗതിയെ പ്രശംസിച്ച് ലോകാരോ​​ഗ്യ സംഘടന

  • 03/11/2022

കുവൈത്ത് സിറ്റി: ആരോ​ഗ്യ ര​ഗത്തെ കുവൈത്തിന്റെ പുരോ​ഗതിയെ പ്രശംസിച്ച് ലോകാരോ​​ഗ്യ സംഘടന തലവൻ ടെഡ്രോസ് ​ഗെബ്രിയേസസ്. സംഘടനയുടെ പ്രോ​ഗ്രാമുകൾക്ക് കുവൈത്ത് നൽകുന്ന പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു. സ്വിറ്റ്‌സർലൻഡിലെ ജനീവയിലുള്ള സംഘടനയുടെ ആസ്ഥാനത്ത്, ഐക്യരാഷ്ട്രസഭയിലേക്കും ജനീവയിലെ മറ്റ് അന്താരാഷ്ട്ര സംഘടനകളിലേക്കുമുള്ള കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ നാസർ എൽ ഹെയ്‌നുമായി ഗെബ്രിയേസസ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

സംഘടനയുടെ പരിപാടികൾക്കുള്ള ക്രിയാത്മകമായ പിന്തുണ കാരണം മേഖലയിലെ സുപ്രധാന രാജ്യമായി കുവൈത്ത് മാറിയിട്ടുണ്ട്. മഹാമാരികൾക്കെതിരെ പോരാടുന്നതിൽ ലോകാരോഗ്യ സംഘടനയുടെ പരിശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ കുവൈത്ത് വലിയ പങ്കുവഹിച്ചു. കൂടാതെ 'കൊഫാക്സ്' സംവിധാനത്തിലൂടെ കൊവിഡിനെതിരെയുള്ള വാക്സിനുകൾ നൽകുന്നതിൽ ഉൾപ്പെടെ കുവൈത്ത് ലോകാരോ​ഗ്യ സംഘടനയ്ക്ക് ഫലപ്രദമായ സംഭാവനകൾ നൽകിയെന്നും ടെഡ്രോസ് ​ഗെബ്രിയേസസ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News