കുവൈത്തിലെ വനിത സലൂണുകളിൽ പരിശോധന; 19 നിയമലംഘനങ്ങൾ കണ്ടെത്തി

  • 03/11/2022

കുവൈത്ത് സിറ്റി: ഹവല്ലി മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എമർജൻസി ടീമിന്റെ വനിതാ വിഭാ​ഗത്തെ പ്രതിനിധീകരിച്ച സൂപ്പർവൈസറി ടീം ജാബ്രിയ ഏരിയയിലെ വനിതാ സലൂണുകളിൽ പരിശോധന നടത്തി. ആരോഗ്യത്തിന് ഹാനികരമായ പൊതു സ്റ്റോറുകളുടെ ലിസ്റ്റ് സംബന്ധിച്ച് മുനിസിപ്പാലിറ്റിയിൽ പ്രാബല്യത്തിൽ വരുന്ന തീരുമാനങ്ങളും ചട്ടങ്ങളും നടപ്പിലാക്കുന്നതിനുള്ള സലൂണുകളുടെ പ്രതിബദ്ധത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടത്തിയതെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി പബ്ലിക്ക് റിലേഷൻസ് വിഭാ​ഗം അറിയിച്ചു.

മുനിസിപ്പാലിറ്റിയു‌ടെ തീരുമാനങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പാക്കുമെന്ന് ഗവർണറേറ്റിന്റെ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എമർജൻസി ടീമിന്റെ തലവൻ ഇബ്രാഹിം അൽ സബാൻ വ്യക്തമാക്കി. ജാബ്രിയ മേഖലയിൽ നടത്തിയ പരിശോധനകളിൽ 19 നിയംലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഹെൽത്ത് സർട്ടിഫിക്കേറ്റ് ലഭിക്കുന്നതിന് മുമ്പ് പ്രവർത്തനം ആരംഭിച്ച നിയമലംഘനവും ഇതിൽ ഉൾപ്പെടുന്നുണ്ട്. അടച്ചുപൂട്ടലും പിഴകളും ഒഴിവാക്കുന്നതിന് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News