അൽ അദാൻ ആശുപത്രി വികസനം; പദ്ധതി 80 ശതമാനത്തോളം പൂർത്തിയായി

  • 04/11/2022

കുവൈത്ത് സിറ്റി: ആരോഗ്യ മേഖലയിലെ  വികസന പദ്ധതികൾ വേഗത്തിലാക്കാനുള്ള പരിശ്രമങ്ങളുമായി ആരോ​ഗ്യ മന്ത്രാലയം. അൽ അദാൻ ആശുപത്രിയുടെ വിപുലീകരണ പദ്ധതി ഏകദേശം 80 ശതമാനം പൂർത്തിയായി കഴിഞ്ഞു. അടുത്ത ഘട്ടത്തിൽ അവയുടെ സേവനങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പുകളാണ് മന്ത്രാലയം നടത്തുന്നത്. അൽ അദാൻ ആശുപത്രിയുടെ വിപുലീകരണ പദ്ധതിയിൽ എട്ട് കെട്ടിടങ്ങളുടെ നിർമ്മാണവും അതിന്റെ ഫർണിഷിം​ഗും ഉൾപ്പെടുന്നുണ്ട്. 

ശിശുക്കൾക്കും അമ്മമാർക്കുമായി പ്രത്യേകം കെട്ടിടം തന്നെ സജ്ജമാക്കുന്നുണ്ട്. രോ​ഗികൾക്കായി 456 കിടക്കകൾ, തീവ്രപരിചരണത്തിനുള്ള 179 കിടക്കകൾ , എല്ലാ സ്പെഷ്യാലിറ്റികളുമുള്ള 21 ഓപ്പറേഷൻ റൂമുകൾ എന്നിവയും ഉൾപ്പെടുന്നു. ഫിസിയോതെറാപ്പി, റീഹാബിലിറ്റേഷൻ കെട്ടിടങ്ങൾ, ഫിസിയോതെറാപ്പിക്കുള്ള കാർ പാർക്കുകൾ, സ്ട്രാറ്റജിക് സ്റ്റോറുകൾ, സർജറി, സെൻട്രൽ സേവനങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു, കൂടാതെ 141 മൊബൈൽ കിടക്കകളും ഉൾപ്പെടുന്നുവെന്ന് ആരോ​ഗ്യ വിഭാ​ഗം അധികൃതർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News