സൾഫർ വിപണിയിലെ പ്രധാന രാജ്യങ്ങളിലൊന്നായി കുവൈത്ത്

  • 04/11/2022

കുവൈത്ത് സിറ്റി:  സൗദി അരാംകോ പോലുള്ള മറ്റ് ഗൾഫ് എണ്ണ കമ്പനികളെപ്പോലെ ആഗോള സൾഫർ വിപണിയിലെ പ്രധാന ഇടപാടുകാരിൽ കുവൈത്ത് പെട്രോളിയം കോർപ്പറേഷനും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട്. ആഗോള സൾഫർ മാർക്കറ്റ് 2021-2028 എന്ന "ഫോർച്യൂൺ ബിസിനസ് ഇൻസൈറ്റ്സ്" പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020ൽ ആഗോള സൾഫർ വിപണിയുടെ വലിപ്പം 5.40 ബില്യൺ ഡോളറായിരുന്നു. 2021നും 2028നും ഇടയിലുള്ള കാലയളവിൽ 3.3 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നത്.

2021ൽ 5.61 ബില്യൺ ഡോളറിൽ നിന്ന് 2028ൽ 6.98 ബില്യൺ ഡോളറായി ഉയരുമെന്നുള്ള പ്രതീക്ഷയാണ് റിപ്പോർട്ട് പങ്കുവയ്ക്കുന്നത്. സൾഫറിന്റെയും അതിന്റെ ഡെറിവേറ്റീവുകളുടെയും ഉപയോഗത്തിലെ ഒരു പ്രധാന മേഖലയായ രാസവളങ്ങളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡാണ് വളർച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. രാസ വ്യവസായത്തിലെ ഏറ്റവും പ്രധാനപ്പെട്ട അസംസ്കൃത വസ്തുക്കളിൽ ഒന്നായി റിപ്പോർട്ട് സൾഫറിനെ കണക്കാക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News