സെപ്റ്റംബറിൽ 14,186 മെഗാവാട്ട് വൈദ്യുതി ജിസിസി രാജ്യങ്ങളിലേക്ക് കയറ്റുമതി കുവൈറ്റ് വൈദ്യുതി മന്ത്രാലയം

  • 04/11/2022

കുവൈത്ത് സിറ്റി: ഗൾഫ് ഇലക്ട്രിക്കൽ ഇന്റർകണക്ഷൻ വഴി കഴിഞ്ഞ സെപ്റ്റംബറിൽ 14,186 മെഗാവാട്ട് വൈദ്യുതി ജിസിസി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതായി വൈദ്യുതി മന്ത്രാലയം അറിയിച്ചു. കുവൈത്ത് നെറ്റ്‌വർക്കിന് ഈ മാസം മുഴുവൻ 10,543 മെഗാവാട്ട് ലഭിച്ചു. കുവൈത്ത് ഇലക്ട്രിക്കൽ നെറ്റ്‌വർക്കിന്റെ പ്രയോജനത്തിനായി 3643 മെഗാവാട്ടിന്റെ വ്യത്യാസമാണ് വന്നത്. കുവൈത്ത് ഗ്രിഡിന് അനുകൂലമായി മാസത്തിലെ ഒരു ദിവസം വ്യത്യാസം 398 മെഗാവാട്ടിൽ എത്തിയതിനാൽ ഗൾഫ് ശൃംഖലയിൽ നിന്ന് ലഭിക്കുന്ന ലോഡുകൾ അനുദിനം വ്യത്യാസപ്പെട്ടിരിക്കും.

ഗൾഫ് ഗ്രിഡിൽ നിന്നുള്ള ഏറ്റവും കുറഞ്ഞ ഇറക്കുമതി സെപ്റ്റംബർ ആറിന് 3 മെഗാവാട്ടായിരുന്നു. രാജ്യത്തിന്റെ വൈദ്യുത ശൃംഖല ശക്തിപ്പെടുത്തുന്നതിന് പ്രവർത്തിക്കുന്ന നിരവധി പദ്ധതികളും സ്റ്റേഷനുകളും പൂർത്തിയാക്കാനും ഉദ്ഘാടനം ചെയ്യാനും മന്ത്രാലയം ഊർജിത പ്രവർത്തനങ്ങളാണ് നടത്തുന്നവെന്ന് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. വിവിധ വികസന പദ്ധതികളുമായി യോജിച്ച് ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിന് പുറമെ ഉപഭോക്താക്കൾക്ക് തടസമില്ലാതെ വിവിധ സേവനങ്ങൾ നൽകുന്നതിലുള്ള സുസ്ഥിരതയിലും മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News