പിഎഫ് പെന്‍ഷന്‍ കേസ്: ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച്‌ സുപ്രീംകോടതി

  • 04/11/2022

ദില്ലി: പിഎഫ് പെന്‍ഷന്‍ കേസില്‍ ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച്‌ സുപ്രീംകോടതി. മാറിയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാനുള്ള സമയപരിധിയില്‍ സുപ്രീംകോടതി ഇളവ് നല്‍കി. പദ്ധതിയില്‍ ചേരാന്‍ നാല് മാസം സമയം കൂടി നല്‍കിയിരിക്കുകയാണ് കോടതി.

ഇപിഎഫ് പെന്‍ഷന്‍ ചട്ടങ്ങളില്‍ 2014 ലാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. പെന്‍ഷന്‍ കണക്കാക്കുന്ന പരമാവധി ശമ്ബളപരിധി 6500 ല്‍ നിന്ന് 15000 രൂപയായി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതിന് മുകളില്‍ ശമ്ബളം വാങ്ങുന്ന പുതിയ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ സ്കീമില്‍ ചേരാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. നിലവിലുള്ള അംഗങ്ങള്‍ക്ക് ഉയര്‍ന്ന ശമ്ബളത്തിന് അനുസരിച്ച്‌ കൂടുതല്‍ വിഹിതം നല്‍കുന്നതിന് അന്ന് ആറ് മാസത്തെ, സവാകാശവും നല്‍കിയിരുന്നു.

സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ ഭാഗികമായി സുപ്രീംകോടതി ഇന്ന് ശരിവെച്ചു. എന്നാല്‍ 15000 ന് മുകളില്‍ ശമ്ബളം ഉള്ളവര്‍ക്ക് 2014 സെപ്തംബര്‍ ഒന്നിന് ശേഷം പദ്ധതിയില്‍ ചേരാനാകില്ലെന്ന വ്യവസ്ഥ കോടതി റദ്ദാക്കി. നിലവിലുള്ള എല്ലാ ഇപിഎഫ് അംഗങ്ങള്‍ക്കും പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ നാല് മാസത്തെ സമയം കോടതി അനുവദിച്ചു. എന്നാല്‍ വിരമിച്ച അംഗങ്ങള്‍ക്ക് ഇത് ബാധകമാകില്ല. 15000 ന് മുകളില്‍ ശമ്ബളമുണ്ടെങ്കില്‍ 1.16 ശതമാനം വിഹിതം ജീവനക്കാര്‍ തന്നെ നല്‍കണമെന്ന വ്യവസ്ഥയും കോടത റദ്ദ് ചെയ്തു.

Related News