ജലീബ്, ഫർവാനിയ, ഖൈത്താൻ, ഹവല്ലി പ്രദേശങ്ങളിൽ സുരക്ഷാ പരിശോധന ; 79 പേർ അറസ്റ്റിൽ

  • 04/11/2022

കുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്നതിനായി വിവിധ ഭാ​ഗങ്ങളിൽ പരിശോധന നടത്തി റെസിഡൻസി വിഭാ​ഗം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 79 പേരെ പരിശോധനയിൽ പിടികൂടാൻ സാധിച്ചതായി റെസിഡൻസി അഫയേഴ്സ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഫർവാനിയ, ഹവല്ലി തു‌ടങ്ങിയ ​ഗവർണറേറ്റുകളിൽ ഉൾപ്പെടെ നടത്തിയ പരിശോധനയിലാണ് നിയമലംഘകർ അറസ്റ്റിലായത്. 

ഖൈത്താൻ മേഖലയിൽ മൊബൈൽ ചെക്ക് പോയിന്റുകൾ സ്ഥാപിച്ച് നടത്തിയ പരിശോധനയിൽ 34 നിയമലംഘകരാണ് പിടിയിലായത്. ജലീബ് അൽ ഷുവൈക്ക് പ്രദേശത്ത് മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് മൂന്ന് പേർ അറസ്റ്റിലായി. കൂടാതെ, ഭിക്ഷാടന കുറ്റത്തിന്  രണ്ട് പേരെ പിടികൂടാൻ സാധിച്ചിട്ടുണ്ട്. ഫർവാനിയ ​ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ 40 നിയമലംഘകർ അറസ്റ്റിലായതെന്ന് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. പിടിയിലായ 19 പേർ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. കൂടാതെ ഹവല്ലി ​ഗവർണറേറ്റിൽ വേശ്യാ വൃത്തിക്കും മയക്കുമരുന്ന് വില്പനക്കും 27 പേർ പിടിയിലായിട്ടുണ്ട്, ഇവരെ നാടുകടത്തും. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News