കുവൈത്തിൽ സെപ്റ്റംബറിൽ ശുദ്ധീകരിച്ചെടുത്തത് 32.484 മില്യൺ ക്യുബിക് മീറ്ററിലധികം മലിനജലം

  • 05/11/2022

കുവൈത്ത് സിറ്റി: ഈ വർഷം സെപ്റ്റംബറിൽ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന വിവിധ പമ്പിംഗ് സ്റ്റേഷനുകളിലൂടെ ശുദ്ധീകരണ പ്ലാന്റുകളിൽ 32.484 മില്യൺ ക്യുബിക് മീറ്ററിലധികം മലിനജലം ലഭിച്ചതായി കണക്കുകൾ. ഇവ ശുദ്ധീകരിച്ച് വിവിധ പ്രവർത്തനങ്ങൾക്കായി ഉപയോ​ഗപ്പെടുത്താൻ സാധിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. 

വിവിധ ശുദ്ധീകരണ പ്ലാന്റുകളിലൂടെ  29.542 മില്യൺ ക്യുബിക് മീറ്റർ ശുദ്ധീകരിച്ച വെള്ളം ഉത്പാദിപ്പിക്കപ്പെട്ടു. ഇത് വിവിധതരം കൃഷികളിൽ ഉപയോ​ഗപ്പെടുത്തുന്നുണ്ട്. കൂടാതെ, അന്താരാഷ്ട്ര അംഗീകാരമുള്ള പാരിസ്ഥിതിക വ്യവസ്ഥകൾക്കനുസൃതമായി ചില പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലും വിവിധ സൈറ്റുകളും അതിൽ നിന്ന് പ്രയോ​ജനം നേടുന്നുണ്ടെന്നും പബ്ലിക്ക് വർക്ക്സ് അതോറിറ്റി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News