കുവൈത്തിലെ ഓയിൽ കമ്പനി അപകടങ്ങൾ; അവിദഗ്ധ പ്രവാസി തൊഴിലാളികൾക്കെതിരെ വിമർശനം

  • 05/11/2022

കുവൈത്ത് സിറ്റി: അറ്റക്കുറ്റപണികൾ നടത്തുന്ന വിഭാ​ഗത്തിലെ വിദേശ സാങ്കേതിക തൊഴിലാളികളുടെ ഗുണനിലവാരം പരിശോധിക്കാൻ യൂണിയൻ ഒന്നിലധികം തവണ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നതായി കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ വർക്കേഴ്സ് സിൻഡിക്കേറ്റ് ഡയറക്ടർ ബോർഡ് അംഗം മുഹമ്മദ് അബ്ദുള്ള അൽ ​കണ്ഡാരി വ്യക്തമാക്കി. അവിദഗ്ധ പ്രവാസി തൊഴിലാളികൾ സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത അപകടങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 14 ന് കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ ട്വിറ്റർ അക്കൗണ്ടിൽ ലഭ്യമായ ചിത്രത്തിൽ കുവൈത്തിലെ മിന അൽ അഹമ്മദി ഓയിൽ റിഫൈനറിയിലെ തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾ ശ്രമിക്കുന്നത് കാണാനാകും. ഒരു പ്രധാന എണ്ണ ശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണിക്കിടെ തീപിടിത്തമുണ്ടാവുകയും രണ്ട് തൊഴിലാളികൾ മരിക്കുകയും 10 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തുിരുന്നു. അനുഭവപരിചയമില്ലാത്ത വിദേശ തൊഴിലാളികൾ മൂലം അപകടങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയത് നിർഭാഗ്യവശാൽ സംഭവിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News