അബ്ദലിയിൽ ഡിക്ടറ്റീവുകള്‍ ചമഞ്ഞ് പാക്കിസ്ഥാനിയില്‍ നിന്ന് 600 ദിനാർ കൊള്ളയടിച്ചു

  • 05/11/2022

കുവൈത്ത് സിറ്റി: ഡിക്ടറ്റീവുകള്‍ ചമഞ്ഞ് പാക്കിസ്ഥാനിയില്‍ നിന്ന് 600 ദിനാർ കൊള്ളയടിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജഹ്‌റ  പൊലീസ് സ്റ്റേഷനിലാണ് കേസ് എടുത്തിട്ടുള്ളത്. 41 വയസുള്ള പാകിസ്ഥാനയാണ് തട്ടിപ്പിന് ഇരയായത്. അബ്ദാലിയില്‍ വച്ച് രണ്ട് പേരെ തന്നെ തടഞ്ഞ് നിര്‍ത്തി ആദ്യം തിരിച്ചറിയല്‍ രേഖകള്‍ ചോദിക്കുകയായിരുന്നു. ഇത് കാണിക്കുന്നതിനായി പേഴ്സ് പുറത്തെടുമ്പോള്‍ അത് കൈവശപ്പെടുത്തിയ ശേഷം മുങ്ങുകയായിരുന്നുവെന്നാണ് പ്രവാസിയുടെ മൊഴി. യുവാക്കളാണ് രണ്ട് പേരും. ഒരാള്‍ ദേശീയ വസ്ത്രത്തിലും ഒരാള്‍ സ്പോര്‍ട്സ് യൂണീഫോമിലും ആയിരുന്നുവെന്ന് പ്രവാസി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News