കുവൈത്തിലെ മറീന ബീച്ചിൽ യാത്രാ ബോട്ടിന് തീപിടിച്ചു

  • 05/11/2022

കുവൈറ്റ് സിറ്റി :  മറീന ബീച്ചിൽ ബോട്ടിന് തീപിടിച്ചു, തീപിടുത്തം അഗ്നിശമന സേനയ്ക്ക് നിയന്ത്രിക്കാനായതായി ജനറൽ ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. സാൽമിയ ഫയർഫൈറ്റിംഗ്, മാരിടൈം റെസ്ക്യൂ സെന്ററുകൾ, അൽ ബിദാ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നി ശമനസേന അംഗങ്ങൾ സ്ഥലത്തെത്തി ഉടൻതന്നെ തീയണച്ചു. ആളപായമില്ലാതെ തീ നിയന്ത്രണ വിധേയമാക്കാൻ സംഘത്തിന് കഴിഞ്ഞു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ അപകട അന്വേഷണ വിഭാഗം ആരംഭിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News