സാദ് അൽ അബ്ദുള്ള മേഖലയിൽ യുവാക്കൾ തമ്മിലടി ; അറസ്റ്റ്

  • 05/11/2022

കുവൈത്ത് സിറ്റി: ഇന്ന് പുലർച്ചെ സാദ് അൽ അബ്ദുള്ള മേഖലയിൽ ഗൾഫ് പൗരന്മാരായ യുവാക്കൾ തമ്മിൽ വഴക്കുണ്ടായി. രണ്ട് ദിവസം മുമ്പ് ഒരു ആശുപത്രിയില്‍ വച്ച് നടന്ന വഴക്കിന് പിന്നാലെയാണ് വീണ്ടും പ്രശ്നങ്ങളുണ്ടായത്. അക്രസംഭവത്തില്‍ കുറച്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വഴക്കിനിടെ ഒരു സംഘം പൊതു സുരക്ഷാ പട്രോളിംഗ് അംഗങ്ങളുടെ സഹായം തേടുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ സുരക്ഷാ വിഭാഗം അധികൃതര്‍ എല്ലാവരെയും അറസ്റ്റ് ചെയ്ത് സാദ് അല്‍ അബ്‍ദുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതിനിടെ ഇവരുടെ ബന്ധുക്കള്‍ പിന്തുടരുന്ന സാഹചര്യം ഉണ്ടായതിനാല്‍ അവരെ പിരിച്ച് വിടുന്നതിനായി ആകാശത്തേക്ക് വെടിവയ്ക്കേണ്ടതായും വന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News