ഇലക്ട്രിക് വാഹന ചാർജറുകളുടെ വിതരണത്തിന് ലൈസൻസ്; ഡിസംബർ രണ്ട് മുതൽ അപേക്ഷിക്കാം

  • 06/11/2022

കുവൈത്ത് സിറ്റി: ഇലക്ട്രിക് വാഹന ചാർജറുകളുടെ വിതരണത്തിന് ലൈസൻസ് നൽകുന്നതിനും അവ ഇൻസ്റ്റാൾ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ചാർജറുകൾ സ്ഥാപിക്കുന്നതിനുള്ള ലൈസൻസ് നൽകുന്നതിനുമുള്ള അപേക്ഷകൾ ഡിസംബർ രണ്ട് മുതൽ സ്വീകരിച്ച് തുടങ്ങും. വൈദ്യുതി മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിച്ചതിന് ശേഷം ലൈസൻസുകളുടെ അംഗീകാരം നൽകുന്നതും ഓൺലൈൻ വഴി തന്നെയാകും. 

മുൻകൂട്ടി അംഗീകരിച്ചിട്ടുള്ള സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകളും വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ചുമതല വൈദ്യുതി മന്ത്രാലയത്തിനാണ് ഉള്ളത്. ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന സാഹചര്യത്തിൽ, വിതരണക്കാരുടെ അഭ്യർത്ഥന ഉടൻ അംഗീകരിക്കപ്പെടും. അതേസമയം, ഉപഭോക്താക്കളും മന്ത്രാലയത്തിന് അഭ്യർത്ഥനകൾ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷ ലഭിച്ച് കഴിഞ്ഞാൽ  ചാർജറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ഹോം ലോഡുകളുടെ അനുയോജ്യത ചർച്ച ചെയ്യും. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വീടുകളിൽ ചാർജറുകൾ സ്ഥാപിക്കുന്നത് കുറ്റകരമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News