ജീവനക്കാരുടെ ഉൽപ്പാദനക്ഷമതയെ ബാധിച്ച് കുവൈത്തിലെ ഉയർന്ന താപനില

  • 06/11/2022

കുവൈത്ത് സിറ്റി: : ആഗോള കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പൊടിക്കാറ്റ്, ഈർപ്പം, ഉയർന്ന താപനില എന്നിവയുടെ വേനൽക്കാലം കടന്ന് കുവൈത്ത്. ഈ കാലാവസ്ഥാ വ്യതിയാനങ്ങൾക്കിടയിൽ ഉൽപ്പാദനക്ഷമത നിലനിർത്തുക എന്നത് ജീവനക്കാർക്ക് വലിയ വെല്ലുവിളിയായിരുന്നു. നിലവിലെ വേനലവധിക്കാലത്ത് ജീവനക്കാരുടെ പ്രകടനത്തിൽ മാറ്റങ്ങളുണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഹ്യൂമൻ റിസോഴ്സ് വിദ​ഗ്ധൻ ആരെഫ് അബ്‍ദുള്ള അൽ അജ്മി പറഞ്ഞു.

ഉയർന്ന താപനില തന്നെയാണ് പ്രധാന കാരണം. ഇത് തൊഴിലാളികൾ പെട്ടെന്ന് ദേഷ്യപ്പെടുന്നതിനും ജോലിയിൽ വിരസത കാണിക്കുന്നതിനും കാരണമായി. തൊഴിലാളുടെ മാനസിക നില തന്നെ താപനില മോശമായി ബാധിച്ചു. കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ വർക്ക്ഫ്ലോയിലും ഉൽപ്പാദനക്ഷമതയിലും പ്രതികൂല സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. കമ്പനികൾക്ക്, പ്രത്യേകിച്ച് സ്വകാര്യമേഖലയിൽ സാഹചര്യങ്ങൾ എന്ത് തന്നെയായാലും  ഒരു നിശ്ചിത ഉൽപ്പാദനക്ഷമത ആവശ്യമാണ്. ഇത് ജീവനക്കാരെ സമ്മർദ്ദത്തിലാക്കുന്നുവെന്നും അൽ അജ്മി ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News