കുവൈത്തിൽ റഷ്യൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കേസ്; പ്രതിയുടെ അപ്പീൽ തള്ളി

  • 06/11/2022

കുവൈത്ത് സിറ്റി: റഷ്യൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതി നൽകി അപ്പീൽ കാസേഷൻ കോടതി തള്ളി. സാൽവ പ്രദേശത്തെ നടപ്പാതയിൽ വ്യായാമം ചെയ്യുകയായിരുന്ന റഷ്യൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 15 വർഷത്തെ കഠിന തടവിനായിരുന്നു ശിക്ഷ വിധിച്ചിരുന്നത്. ഇതിനെതിരെ സമർപ്പിച്ച അപ്പീലാണ് തള്ളിയിട്ടുള്ളത്. 2020 ഏപ്രിൽ 13നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ലൈംഗികമായി പീഡിപ്പിച്ച കുറ്റം ചുമത്തി ബ്ലിക് പ്രോസിക്യൂഷൻ പ്രതിയെ വിചാരണയ്ക്ക് റഫർ ചെയ്യുകയായിരുന്നു. മറ്റൊരു കേസിൽ 2017ൽ പുറപ്പെടുവിച്ച കോടതി വിധി പ്രകാരം അഞ്ച് വർഷം തടവിന് പ്രതി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News