ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള കുവൈത്തിലെ ആദ്യത്തെ കൊളോനോസ്കോപ്പി വിജയം

  • 06/11/2022

കുവൈത്ത് സിറ്റി: മുഴകൾ കണ്ടുപിടിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഡൈജെസ്റ്റീവ് സിസ്റ്റത്തില്‍ ഗ്യാസ്ട്രോഇന്റസ്റ്റൈനൽ എൻഡോസ്കോപ്പി നടത്തുന്നതില്‍ വിജയം നേടി ജാബർ ആശുപത്രിയിലെ ഡോക്ടർമാർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള രാജ്യത്തെ ആദ്യത്തെ കൊളോനോസ്കോപ്പിയാണ് വിജയം കണ്ടത്. . കൊളോനോസ്കോപ്പിക്ക് ഉപയോഗിക്കുന്ന അതിനൂതന സംവിധാനമാണ്. 

വൻകുടലിലെയും ആമാശയത്തിലെയും പോളിപ്പുകളെ ഉയർന്ന കൃത്യതയോടെ തിരിച്ചറിയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നുവെന്ന്  ജാബർ ഹോസ്പിറ്റലിലെ സർജറി വിഭാഗം മേധാവി ഡോ. സുലൈമാൻ അൽ മസീദി പറഞ്ഞു. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത മുഴകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 'അതി കൃത്യതയോടെ' കൈകാര്യം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ജാബര്‍ ആശുപത്രിയിലെ  സർജറി വിഭാഗം 19 ഓപ്പറേഷന്‍ റൂമുകളാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിദിനം 40ഓളം പ്രധാന സര്‍ജറികളാണ് ആശുപത്രിയില്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News