ഡിസ്ക്കവർ കുവൈത്ത് പ്ലാറ്റ്ഫോം ഉടൻ ലോഞ്ച് ചെയ്യും

  • 06/11/2022

കുവൈത്ത് സിറ്റി: ഡിസ്ക്കവർ കുവൈത്ത് എന്ന പേരിൽ പുതിയ ഒരു പ്ലാറ്റ്ഫോം ആരംഭിക്കുന്നതിനുള്ള പരിശ്രമങ്ങളുമായി കുവൈത്ത് ഫെസ്റ്റിവൽസ് അസോസിയേഷൻ. രാജ്യത്തെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനും കുവൈത്തിനെ നേതൃസ്ഥാനത്ത് പുനഃസ്ഥാപിക്കാനുമുള്ള  ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് ഈ പ്രോജക്ട് നടപ്പാക്കുന്നത്. ഇതിന്റെ ഭാ​ഗമായി അസോസിയേഷൻ ഔദ്യോഗിക, സിവിൽ പങ്കാളികളുമായി നിരവധി മീറ്റിംഗുകളും ശിൽപശാലകളും സംഘടിപ്പിക്കുന്നുണ്ട്.

ടൂറിസം മേഖല പ്രവർത്തനക്ഷമമാക്കുന്നതിലെ പ്രധാന കക്ഷികളിലൊന്നായ ഫെഡറേഷൻ ഓഫ് ടൂറിസം ആൻഡ് ട്രാവൽ ഓഫീസുകളെ പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ശിൽപശാല നടത്തുന്നതെന്ന് സൊസൈറ്റിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഡോ. താരിഖ് അൽ ഒബൈദ് പറഞ്ഞു. കുവൈത്തിലെ ഔദ്യോഗികമോ അനൗദ്യോഗികമോ ആയ എല്ലാ പരിപാടികൾക്കും ഉത്സവങ്ങൾക്കും ഒരു സംവേദനാത്മക പ്ലാറ്റ്‌ഫോമായിരിക്കും ഡിസ്ക്കവർ കുവൈത്തെും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News