കുവൈത്തിൽ ഇലക്ട്രോണിക് ഉള്ളടക്കം തടയുന്നതിന് ലഭിച്ച 67 ശതമാനം അപേക്ഷകളും മതവുമായി ബന്ധപ്പെട്ട്

  • 06/11/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഇലക്ട്രോണിക് ഉള്ളടക്കം തടയുന്നതിന് ലഭിച്ച 67 ശതമാനം അപേക്ഷകളും  മതത്തിന്റെയും സമൂഹത്തിന്റെയും തത്വങ്ങൾക്ക് വിരുദ്ധമായ ആശയങ്ങള്‍ക്കെതിരെ ആയിരുന്നുവെന്ന് കണക്കുകള്‍. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ ആണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. 

ഉള്ളടക്കം ബ്ലോക്ക് ചെയ്യാനുള്ള അപേക്ഷകളില്‍ 20 ശതമാനം വഞ്ചനയുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ ഉള്ളതായിരുന്നു. ഒമ്പത് ശതമാനം അഭ്യർത്ഥനകൾ കുട്ടികൾക്ക് അനുചിതമായ വസ്തുക്കൾ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു. മൂന്ന് ശതമാനം പകർപ്പവകാശത്തിനുവേണ്ടിയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News