കുവൈത്തിൽ പ്രവാസികളുടെ ആരോഗ്യ പരിശോധന; സ്വകാര്യ മേഖലയെ ഉള്‍പ്പെടുത്തുന്നത് ചര്‍ച്ചയില്‍

  • 07/11/2022

കുവൈത്ത് സിറ്റി: പ്രവാസികളുടെ ആരോഗ്യ പരിശോധന നടത്തുന്നതിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി സ്വകാര്യ മേഖലയിലെ കൂടി  ഉള്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ചയില്‍. പരിശോധന കേന്ദ്രങ്ങളില്‍ തിരക്ക് രൂക്ഷമായ സാഹചര്യത്തിൽ ദീർഘകാല ശാശ്വത പരിഹാരങ്ങൾ വികസിപ്പിക്കാനാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. പ്രവാസി തൊഴിലാളികളെ പരിശോധിക്കുന്നതിന് സ്വകാര്യ മേഖലയെ കൂടി ഉള്‍പ്പെടുത്താനുള്ള കാര്യം പരിഗണിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

മന്ത്രാലയം ഇപ്പോൾ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ തമ്മിലുള്ള നിയന്ത്രണ സംവിധാനങ്ങൾ, സേവന ഫീസ്, ലിങ്കേജ് മെക്കാനിസങ്ങൾ എന്നിവയെക്കുറിച്ച് പഠിച്ച് കൊണ്ടിരിക്കുകയാണ്. ഒപ്പം ആരോഗ്യ മന്ത്രാലയവും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും ബന്ധപ്പെട്ട അതോറിറ്റികളുമായുള്ള ഏകോപനത്തോടെ റെഗുലേറ്ററി ചട്ടക്കൂടുകൾ പൂർത്തിയാക്കിയതിന് ശേഷം അപേക്ഷ ആരംഭിക്കുകയും ചെയ്തു. 

നിർദ്ദിഷ്ട സവിശേഷതകളും മാനദണ്ഡങ്ങളും അനുസരിച്ച് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കേന്ദ്രങ്ങളിലൂടെ ആയിരിക്കും പരിശോധന നടത്തുക. സർക്കാർ ആരോഗ്യ സംവിധാനങ്ങളുടെ മേലുള്ള അധിക ഭാരം ലഘൂകരിക്കുന്നതിലും പരിശോധന തീയതികൾക്കായുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനും പകർച്ചവ്യാധികൾ കണ്ടെത്തുന്നത് വേഗത്തിലാക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News