മുട്ട വിലയുടെ വര്‍ധന; കുവൈത്തിലെ 14 കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെ അച്ചടക്ക ബോർഡിന് റഫർ ചെയ്തു

  • 07/11/2022

കുവൈത്ത് സിറ്റി: കുവൈത്ത് കോംപറ്റീഷൻ പ്രൊട്ടക്ഷൻ ഏജൻസി 14 കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെ അച്ചടക്ക ബോർഡിന് റഫർ ചെയ്തു. മുട്ടയുടെ വില അന്യായമായി വര്‍ധിപ്പിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മുട്ട വിതരണം ചെയ്യുന്ന പ്രാദേശിക കമ്പനികൾ, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം കമ്പനികൾ തമ്മിലുള്ള കോംപറ്റീഷന്‍ ഈ സഹകരണസംഘങ്ങൾ തടസപ്പെടുത്തിയതായി ഏജൻസി വ്യക്തമാക്കി. അതുമൂലം വിതരണം കുറയുകയും വില കൂടുകയും ചെയ്യുന്നു.

അതേസമയം, കോംപറ്റീഷന്‍ പ്രൊട്ടക്ഷന്‍ നിയമം അനുസരിച്ച് മുട്ട വിതരണ, കോഴിവളർത്തൽ കമ്പനികൾ സമർപ്പിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഏജൻസി അന്വേഷണം നടത്തിയതായി വൃത്തങ്ങൾ വ്യക്തമാക്കി. ചില സഹകരണ സംഘങ്ങൾ പ്രാദേശിക മുട്ട വിതരണ കമ്പനികളുമായി ഇടപ്പെട്ടത് ഉൽപ്പന്നത്തിന്റെ വിലയിൽ ഏകദേശം 25 ശതമാനം വർധനവിന് കാരണമായി. ഈ 14 സഹകരണ സംഘങ്ങളല്ല മുട്ട വില ഉയരാൻ കാരണം. എന്നാല്‍, വിതരണക്കാരെ ദോഷകരമായി ബാധിച്ച ന്യായമായ മത്സര തത്വത്തിന്റെ ലംഘനമാണ് കാരണമെന്നും ഏജൻസി വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News