നാളെ മുതല്‍ കുവൈത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

  • 07/11/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വൈകുന്നേരത്തോടെ മഴയ്ക്കുള്ള സാധ്യതകള്‍ കുറയുമെന്നാണ് അറിയിപ്പ്. ചൊവ്വാഴ്ച മുതല്‍ ഈ ആഴ്ചയുടെ അവസാനം വരെ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ചില പ്രദേശങ്ങളില്‍ ഇടിമിന്നലിനുള്ള സാധ്യതകളുമുണ്ട്. കാറ്റ് വീശുന്നതിനാല്‍ പൊടി ഉയരാനുള്ള സാധ്യതയുണ്ടെന്ന് ഇത് കാഴ്ചയെ മറയ്ക്കുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. 

പകല്‍ സമയത്ത് 28 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. നേരിയ ചൂടുള്ള കാലാവസ്ഥയാണ് രാജ്യത്ത് പ്രവിചിക്കപ്പെട്ടിരിക്കുന്നത്. രാത്രി സമയത്ത് താപനില പരമാവധി 16 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. വളരെ പെട്ടെന്ന് കാലാവസ്ഥാ വ്യതിയാനങ്ങൾ വർധിക്കുന്ന മാസങ്ങളിലൊന്നാണ് നവംബർ. കാലാവസ്ഥാ പ്രവചന ബുള്ളറ്റിനുകളും പുറപ്പെടുവിച്ച മുന്നറിയിപ്പുകളും പാലിക്കാൻ പൊതുജനങ്ങളോട് കാലാവസ്ഥ വിദഗ്ധന്‍ ദിറാര്‍ അല്‍ അലി ആഹ്വാനം ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News