കുവൈത്തിൽ ഒഴിഞ്ഞ് കിടക്കുന്നത് ഏഴായിരം വീടുകളെന്ന് കണക്കുകള്‍

  • 07/11/2022

കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായുള്ള വീടുകളുടെ എണ്ണം 159,240ലേക്ക് എത്തിയതായി കണക്കുകള്‍. ആകെ കെട്ടിടങ്ങളില്‍ 74.76 ശതമാനമാണ് വീടുകളുടെ എണ്ണം. വിവിധ ഗവര്‍ണറേറ്റുകളിലായി 213,000 കെട്ടിടങ്ങളാണ് കുവൈത്തിലുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനിൽ നിന്നുള്ള വിവരങ്ങള്‍ പ്രകാരം 140,430 വീടുകൾ ഭവനത്തിന് മാത്രമായിട്ടാണ് സജ്ജമാക്കിയിരിക്കുന്നത്. 10,220 വീടുകള്‍ ഭവന ആവശ്യത്തിനൊപ്പം തൊഴില്‍ ചെയ്യുന്നതിനുള്ള സംവിധാനമുണ്ട്.

1,170 എണ്ണം തൊഴിലില്‍ ആവശ്യങ്ങള്‍ക്ക് മാത്രമാണ് സജ്ജമാക്കിയിരിക്കുന്നത്. അതേസമയം, ഏഴായിരം വീടുകളാണ് രാജ്യത്ത് ഒഴിഞ്ഞ് കിടക്കുന്നതെന്നും കണക്കുകള്‍ കാണിക്കുന്നു. പബ്ലിക്ക് കോര്‍പ്പറേഷന്‍ ഫോര്‍ ഹൗസിംഗ് വെല്‍ഫയറിന്‍റെ കണക്ക് അനുസരിച്ച് ഭവനങ്ങള്‍ക്കുള്ള 9490 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. റിയൽ എസ്റ്റേറ്റ് യൂണിയൻ നടത്തിയ പഠനത്തിൽ കുവൈത്തില്‍ ചൂഷണം ചെയ്യപ്പെടുന്ന നഗരഭൂമികളുടെ വിസ്തീർണ്ണം എട്ട് ശതമാനം കവിയുന്നില്ലെന്ന് കാണിക്കുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News