ഷുവൈക്ക് വ്യാവസായിക പ്രദേശത്തെ ആറ് സ്ഥാപനങ്ങൾ പൂട്ടിച്ചു

  • 07/11/2022

കുവൈത്ത് സിറ്റി: ഷുവൈക്ക് വ്യാവസായിക പ്രദേശത്ത് അ​ഗ്നിശമന സേന വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടന്നു. ജനറൽ ഫയർ ബ്രിഗേഡ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മക്രാദിന്റെ മേൽനോട്ടത്തിൽ ക്യാപിറ്റൽ ഗവർണറേറ്റ് പ്രിവൻഷൻ ഡിപ്പാർട്ട്‌മെന്റിന്റെ പരിശോധനാ സംഘങ്ങളാണ് ക്യാമ്പയിൻ നടത്തിയതെന്ന് പബ്ലിക് ഫയർ ഫോഴ്‌സ് അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് പരിശോധനകൾ നടത്തിയത്.

പാലിക്കേണ്ട വ്യവസ്ഥകളെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും അവ നടപ്പിലാക്കാത്തതായി കണ്ടെത്തിയ സാഹചര്യത്തിൽ മേഖലയിൽ പ്രവർത്തിച്ചിരുന്ന നിരവധി ക്രാഫ്റ്റ് സ്ഥാപനങ്ങൾ അധികൃതർ അടച്ചുപൂട്ടി. രാജ്യത്ത് നിയമലംഘനങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് സമൂഹത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകി സുരക്ഷ ഉറപ്പാക്കുക എന്നതാണ് പരിശോധന സംഘങ്ങളുടെ കർത്തവ്യമെന്ന് അൽ മക്രാദ് പറഞ്ഞു. എല്ലാവരുടെ പരിശോധനകളോട് സഹകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News