ഗതാഗതക്കുരുക്കിന് പരിഹാരം വേണം; തീവ്ര പരിശ്രമത്തിൽ കുവൈറ്റ് ട്രാൻസ്‌പോർട് അതോറിറ്റി

  • 07/11/2022

കുവൈത്ത് സിറ്റി: ഗതാഗതക്കുരുക്ക് ഉയർത്തുന്ന പ്രതിസന്ധികൾ അടുത്തയിടെ വീണ്ടും രൂക്ഷമായതോടെ ഈ പ്രശ്‌നം എങ്ങനെയെങ്കിലും നേരിടാനും ദീർഘകാല പരിഹാര മാർ​ഗങ്ങൾ കണ്ടെത്താനുമുള്ള പരിശ്രമത്തിൽ അധികൃതർ. റോഡ്‌സ് ആന്റ് ലാൻഡ് ട്രാൻസ്‌പോർട്ടിനായുള്ള പബ്ലിക് അതോറിറ്റി ​ഗതാ​ഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള തീവ്ര പരിശ്രമത്തിലാണ്. ഗതാഗതക്കുരുക്ക് പതിവായ പ്രദേശങ്ങൾക്കായി, പ്രത്യേകിച്ച് ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി ഏകോപിപ്പിച്ച് നിരവധി പരിഹാരങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

പ്രതിസന്ധിയുടെ വലിയൊരു ഭാ​ഗം ഇതിലൂടെ പരിഹരിക്കാൻ കഴിയുമെന്നാണ് അതോറിറ്റി പ്രതീക്ഷിക്കുന്നത്. മെട്രോ പദ്ധതി വീണ്ടും മുന്നോട്ട് നീക്കുന്നതിനുള്ള സാമ്പത്തിക സാധ്യതാ പഠനം വരും കാലയളവിൽ അതോറിറ്റി ആരംഭിക്കും. പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് പ്രോജക്ട് അതോറിറ്റി തയ്യാറാക്കിയ പഠനത്തിന് വിരുദ്ധമായി, പദ്ധതിയുടെ നടത്തിപ്പ് ചെലവ് ഉയർന്നതായിരിക്കുമെന്നും നിക്ഷേപകന് പ്രയോജനകരമല്ലെന്നുമുള്ള നിഗമനങ്ങൾ വന്നിരുന്നുവെന്നും അതോറിറ്റി വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News