വിവാഹാഭ്യർത്ഥന നിരസിച്ചു; പതിനാലുവയസുകാരിയെ അയല്‍വാസി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

  • 07/11/2022

മുസഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പതിനാലുകാരിയെ അയല്‍വാസി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് കൊലപാതകം നടന്നത്. 

പെണ്‍കുട്ടിയോട് യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. പതിനാലുകാരി ഇത് നിരസിച്ചു. പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

ശനിയാഴ്ച വൈകിട്ടോടെ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായി. വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഞായറാഴ്ച ഹാജിപൂർ ഗ്രാമത്തിലെ കരിമ്പ് തോട്ടത്തിൽ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അന്വേഷണത്തില്‍ അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടിയെ അയല്‍ക്കാരനായ സോനു ബഞ്ചാര എന്ന യുവാവിനൊപ്പം കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്. 

Related News