കുവൈത്തിൽ MOCI ഇൻസ്പെക്ടർമാരെ ആക്രമിച്ച 10 ഈജിപ്തുകാരെ നാടുകടത്തും

  • 08/11/2022

കുവൈറ്റ് സിറ്റി: വാണിജ്യ വ്യവസായ മന്ത്രാലയം ഫർവാനിയ ഗവർണറേറ്റിലെ ദജീജ് ഏരിയയിൽ നടത്തിയ പരിശോധക്കിടെ ഈജിപ്ഷ്യൻ പ്രവാസികളും MOCI ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി. ദജീജ് ഏരിയയിൽ നടത്തിയ പരിശോധനയിലാണ് ഇതെല്ലാം ആരംഭിച്ചത്. ഒരു പ്രവാസി ഷോപ്പിനുള്ളിൽ  പുകവലിക്കുന്നത് കണ്ടതിനെത്തുടർന്ന്  അടച്ച സ്ഥലങ്ങളിൽ പുകവലി നിരോധിച്ചിരിക്കുന്നതിനാൽ പുകവലിക്കരുതെന്ന് MOCI ഇൻസ്പെക്ടർ ആവശ്യപ്പെട്ടു, ഇത് പ്രവാസിയെ രോഷാകുലനാക്കുകയും അദ്ദേഹം MOCI ഇൻസ്പെക്ടറെ അസഭ്യം പറയുകയും തുടർന്ന്  സഹപ്രവർത്തകരായ മറ്റ് ഈജിപ്ത്യൻ സ്വദേശികൾ സംഘം ചേർന്ന് ഉദ്യോഗസ്ഥരെ മർദിച്ചു. 

ഇൻസ്പെക്ടർമാരുടെ ജോലി തടസ്സപ്പെടുത്തുക, രാജ്യത്തെ നിയമം അനുസരിക്കാതിരിക്കുക, സർക്കാർ ഏജൻസി ജീവനക്കാരെ ആക്രമിക്കുക, അനാദരവ് കാണിക്കുക തുടങ്ങിയ കാരണങ്ങളാൽ അവരെ അറസ്റ്റ് ചെയ്യുകയും അവരുടെ രാജ്യത്തേക്ക് നാടുകടത്താൻ നാടുകടത്തൽ കേന്ദ്രത്തിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News