കുവൈറ്റ് ദേശീയ അവധി ദിന ആഘോഷവേളയിൽ കാർണിവൽ സംഘടിപ്പിക്കും; ഒരുക്കങ്ങൾ തുടങ്ങി

  • 08/11/2022

കുവൈത്ത് സിറ്റി: പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ഫെബ്രുവരിയിൽ ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കുന്ന സമയത്ത് ഒരു കാർണിവൽ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് സർക്കാർ ഏജൻസികൾ. ദേശീയ അവധി ദിനങ്ങളുടെ ആഘോഷവേളയിൽ കാർണിവൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ സംഘടിപ്പിക്കാനും തയ്യാറാക്കാനും സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ച് ടൂറിസം പ്രോജക്ട് കമ്പനിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. 

ടൂറിസം എന്റർപ്രൈസസ് കമ്പനിയുമായുള്ള ഏകോപനത്തോടെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനായി ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ആഭ്യന്തരം, പ്രതിരോധം, ആരോഗ്യം, മാധ്യമം, വിദ്യാഭ്യാസം, മുനിസിപ്പാലിറ്റി, സാമൂഹികകാര്യങ്ങൾ, തൊഴിൽ എന്നിങ്ങനെ  അതിൽ 7 മന്ത്രാലയങ്ങൾ ഉൾപ്പെടുന്നുണ്ട്. കാർണിവലിന്റെ ആവശ്യകതകളെക്കുറിച്ച് കമ്പനിയുമായി ആശയവിനിമയം നടത്താനും ഏകോപിപ്പിക്കാനും സർക്കാർ ഏജൻസികൾക്ക് ഇതിനകം നിർദ്ദേശങ്ങൾ ലഭിച്ചു കഴിഞ്ഞു. ആഘോഷത്തിന്റെ പ്രവർത്തനങ്ങൾക്കായി ഉയർന്നുവന്നേക്കാവുന്ന ഏത് ആശയങ്ങളും സംബന്ധിച്ച് എല്ലാ മന്ത്രാലയങ്ങളിൽ നിന്നും സംയുക്ത സഹകരണവും ഉണ്ടാകും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News