കാലാവസ്ഥാ: കുവൈത്തിൽ ഇന്നും നാളെ രാവിലെയും നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യത

  • 08/11/2022

കുവൈറ്റ് സിറ്റി : രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇന്നും നാളെയും നേരിയ തോതിൽ ഇടത്തരം തീവ്രതയുള്ള മഴയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു, ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റും , ആറടി ഉയരത്തിൽ കടൽ തിരമാലകളും ഉയരും. ഇടിമിന്നലോടുകൂടി മഴയ്ക്കുള്ള സാധ്യത നാളെ രാവിലെ വരെ തുടരുമെന്ന് കാലാവസ്ഥാ  നിരീക്ഷകൻ അബ്ദുൽ അസീസ് അൽ-ഖരാവി  പറഞ്ഞു. 

വ്യാഴാഴ്‌ച ഉച്ചമുതൽ വീണ്ടും  നേരിയതോതിൽ ഇടത്തരമോ, ഇടയ്‌ക്കിടെ ഇടിമിന്നലോടുകൂടിയ മഴക്കുള്ള സാധ്യത വീണ്ടും ഉണ്ടാകും ,  ഉയർന്ന ആർദ്രത, ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ്‌ രൂപപ്പെടാനുള്ള സാധ്യത എന്നിവയും പ്രതീക്ഷിക്കുന്നതായി അൽ ഖറാവി സൂചിപ്പിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News