ലൈസെൻസ് ഇല്ലാതെ മെഡിക്കൽ സർവീസ്, ഫ്ലാറ്റിൽ ടാറ്റു പാർലർ. കുവൈത്തിൽ നിരവധി പേര് അറസ്റ്റിൽ

  • 08/11/2022

കുവൈത്ത് സിറ്റി: ലൈസൻസ് ഇല്ലാതെ വീട്ടിൽ ടൂറ്റു പാർലർ നടത്തിയിരുന്ന ഏഷ്യക്കാരൻ അറസ്റ്റിൽ. റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ജനറൽ അഡ്മിനിസ്ട്രേഷനും മാൻപവർ അതോറിറ്റിയും മുനിസിപ്പാലിറ്റിയും ചേർന്നുള്ള പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മൈദാൻ ഹവല്ലിയിലെ ലൈസൻസില്ലാത്ത ക്ലിനിക്കിൽ മെഡിക്കൽ സർവ്വീസ് നടത്തിയിരുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഞ്ച് പ്രവാസികളും അറസ്റ്റിലായി. സാൽമിയയിലും ജലീബ് അൽ ഷുവൈക്കിലും താമസ, തൊഴിൽ നിയമം ലംഘിച്ചതിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏഴ് പ്രവാസികൾ പിടിയിലായി. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News