കുവൈത്തിലെ അൽ സാൽമി മേഖലയിൽ ബ്രൗൺ ഈ​ഗിളിനെ കണ്ടെത്തി

  • 08/11/2022

കുവൈത്ത് സിറ്റി: ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ പടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അൽ സാൽമി മേഖലയിൽ ബ്രൗൺ ഈ​ഗിളിനെ കണ്ടെത്തിയതായി കുവൈത്ത് എൻവയോൺമെന്റ് ലെൻസ് ടീം അറിയിച്ചു. യൂറോപ്പിൽ നിന്ന് ആഫ്രിക്കയിലേക്കുള്ള ശരത്കാല ദേശാടനത്തിന്റെ ഭാഗമായി കുവൈത്തിൽ എത്തിയ കഴുകനെ കഴിഞ്ഞയാഴ്ച സാൽമി മേഖലയിൽ കണ്ടെത്തുകയായിരുന്നു. ലോകത്തിലെ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന കഴുകന്മാരിൽ ഒന്നാണിത്. കൊക്കിന്റെ കറുത്ത നിറവും കഴുത്തിന്റെ തൂവലിന്റെ തവിട്ട്  നിറവും കാരണം രാജ്യത്ത് കണ്ട കഴുകൻ പ്രായപൂർത്തിയായിട്ടില്ലെന്ന് കുവൈത്ത് എൻവയോൺമെന്റ് ലെൻസ് ടീം അം​ഗം ഡോ. മഹദി ​ഗുലൂം വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News