തുർക്കിയിൽ പ്രോപ്പർട്ടികൾ വാങ്ങുന്ന വിദേശികളുടെ കണക്കുകൾ; കുവൈത്തി പൗരന്മാർ രണ്ടാം സ്ഥാനത്ത്

  • 08/11/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ ഏഴ് വർഷമായി തുർക്കിയിൽ പ്രോപ്പർട്ടികൾ വാങ്ങുന്ന വിദേശികളുടെ കാര്യത്തിൽ അറബ് ലോകത്ത് കുവൈത്തികൾ രണ്ടാം സ്ഥാനത്താണെന്ന് തുർക്കി സാമ്പത്തിക കണക്കുകൾ വ്യക്തമാക്കുന്നു.  ടർക്കിഷ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആണ് രണക്കുകൾ പുറത്ത് വിട്ടിട്ടുള്ളത്. 2015 മുതൽ 2022 ന്റെ ആദ്യ പകുതി വരെയുള്ള കഴിഞ്ഞ ഏഴ് വർഷത്തിനിടെ തുർക്കിയിൽ ‌കുവൈത്തി പൗരന്മാർ  8,442 പ്രോപ്പർട്ടികൾ വാങ്ങിയതായാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ. 

2018 സെപ്റ്റംബർ മുതൽ 2022 സെപ്തംബർ വരെയുള്ള കാലയളവിൽ പത്ത് അറബ് രാജ്യങ്ങളിലെ പൗരന്മാർ വാങ്ങിയത് 74,233 പ്രോപ്പർട്ടികളാണ്. 36,391 പ്രോപ്പർട്ടികളുമായി ഏറ്റവും കൂടുതൽ വാങ്ങുന്നതിൽ അറബ് രാജ്യങ്ങളിൽ ഇറാഖ് പൗരന്മാരാണ് മുന്നിലുള്ളത്. കുവൈത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ 7,146 പ്രോപ്പർട്ടികളുടെ പർച്ചേസുകളുമായി സൗദി അറേബ്യ മൂന്നാം സ്ഥാനത്തും 5,268 പർച്ചേസുകളുമായി ജോർദാൻ നാലാം സ്ഥാനത്തുമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News